അനന്തപുരി ഹിന്ദുമഹാ സമ്മേളനം

Wednesday 29 April 2026 1:09 AM IST

തിരുവനന്തപുരം: ഹിന്ദു ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ 16-ാമത് അനന്തപുരി ഹിന്ദു മഹാ സമ്മേളനം നാളെ മുതൽ മേയ് 3 വരെ നടക്കും.കോട്ടയ്ക്കകം പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട് 5ന് റിട്ട.ഹൈക്കോടതി ജസ്റ്റിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ അഡ്വ.ശാസ്‌തമംഗലം എസ്.അജിത്‌കുമാർ അദ്ധ്യക്ഷത വഹിക്കും. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷൻ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹർഷി പ്രഭാഷണം നടത്തും.

മേയ് 1ന് രാവിലെ 10.30ന് നടക്കുന്ന നാരീശക്തി സമ്മേളനം.വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം തലശ്ശേരി അമൃതാനന്ദമയി മഠം ആചാര്യൻ സ്വാമി അഭയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും.

2ന് രാവിലെ 10.30ന് യുവശക്തി സമ്മേളനം മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5ന് പൊതുസമ്മേളനം തിരുമല ആനന്ദാശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ ഉദ്ഘാടനം ചെയ്യും. ബ്രഹ്മചാരി വിശുദ്ധ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. 3ന് രാവിലെ 10.30ന് വിദ്യാഭ്യാസ സമ്മേളനം കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5.30ന് നടക്കുന്ന സമാപന പൊതുസമ്മേളനം മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.