എണ്ണപ്പന കടപുഴകി വനിത തൊഴിലാളി മരിച്ചു

Tuesday 28 April 2026 11:35 PM IST

​ചിതറ: ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെ എണ്ണപ്പന കടപുഴകി വീണ് വനിത തൊഴിലാളി മരിച്ചു. വിളക്കുപാറ തടത്തിൽ പുത്തൻവീട്ടിൽ സന്തോഷിന്റെ ഭാര്യ സരിതയാണ് (35) മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ​എസ്റ്റേറ്റിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയുണ്ടായ ഇടിമിന്നലിൽ സമീപത്തെ ഈട്ടിമരം പിളർന്ന് എണ്ണപ്പനയുടെ മുകളിലേക്ക് വീഴുകയും എണ്ണപ്പന കടപുഴകി സരിതയുടെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരാർ തൊഴിലാളിയാണ്. സരിത. ​കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: ആദർശ്, അനഘ.