എം.പി. പ്രദീപ് കുമാർ
Wednesday 29 April 2026 12:01 AM IST
അഞ്ചൽ: സി.പി.ഐ. നേതാവ് വാളകം വത്സല ഭവനിൽ എം.പി. പ്രദീപ് കുമാർ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. സി.പി.ഐ പത്തനാപുരം താലൂക്ക് കമ്മിറ്റി അംഗം, അഞ്ചൽ ലോക്കൽ കമ്മിറ്റി അംഗം, എ.ഐ.വൈ.എഫ് പത്തനാപുരം താലൂക്ക് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ എം.കെ. പുരുഷോത്തമന്റെയും കെ.പി. സുമതിക്കുട്ടിയുടെയും മകനാണ്. എം.പിയും പി എസ് സി ചെയർമാനുമായിരുന്ന എം.കെ. കുമാരൻ പിതൃ സഹോദരനാണ്. ഭാര്യ: പരേതയായ വത്സല കുമാരി. മകൻ: അഖിൽ പ്രദീപ് (എം.ജി. യൂണിവേഴ്സിറ്റി). മരുമകൾ: രമ്യ