എം.എസ്.എസ് ജന്മദിനം ആചരിച്ചു
Wednesday 29 April 2026 1:10 AM IST
ചങ്ങനാശേരി: മുസ്‌ലിം സർവീസ് സൊസൈറ്റിയുടെ നാൽപത്തിയാറാമത് ജന്മദിനം ആചരിച്ചു. സംസ്ഥാന സെക്രട്ടറി എൻ.ഹബീബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ സാദിക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ് ഹലീൽ റഹിമാൻ ജന്മദിന സന്ദേശം നൽകി. സീനിയർ അംഗങ്ങളായ എം.എച്ച് ഹനീഫ, എം.യു അബ്ദു റസാക് എന്നിവരെ ആദരിച്ചു. നല്ല വ്യക്തി നല്ല സമൂഹം എന്ന വിഷയത്തിൽ ടേബിൾ ടോക് നടത്തി. സെക്രട്ടറി പി.എ സാലി, ട്രഷറർ പി.എ ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് ഇ.ആർ റഷീദ്, മുഹമ്മദ് ഷാജി ആലയിൽ, പി.എ അൻസാരി, പി.എ അബ്ദുൽ ഖാദർ പറക്കവെട്ടി, മുനിസിപ്പൽ കൗൺസിലർ ഷെമി ബഷീർ, പി.കെ നാസർ, മൊഹിയുദീൻ ചർച്ചകളിൽ പങ്കെടുത്തു.