നെൽ കർഷക സംഗമവും ചർച്ചാ സദസും
Wednesday 29 April 2026 1:10 AM IST
കുമരകം: കുമരകത്തെ നെൽകൃഷി മേഖല നേരിടുന്ന സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ പ്രതീക്ഷ ഏറ്റുമാനൂർ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ കർഷക സംഗമം ഇന്ന് വൈകിട്ട് 4ന് കുമരകം മരിയ ഭവൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കും. നെൽകർഷകർ നേരിടുന്ന കൃഷി സംബന്ധമായ തടസ്സങ്ങൾ തിരിച്ചറിയുക, വിളവെടുപ്പ്, വിപണനം, സംഭരണം എന്നിവയിലെ പ്രതിസന്ധികൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനി വഴി കർഷകർക്ക് ലഭ്യമാക്കാവുന്ന സഹായങ്ങൾ, ആധുനിക കൃഷി രീതികളും സർക്കാർ ആനുകൂല്യങ്ങളും കൃത്യമായി പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. ഫോൺ: 9947748549, 9495020264.