മദ്യം വാങ്ങി നൽകിയില്ല :സോഡാ കുപ്പി ഉപയോഗിച്ച് യുവാവിന്റെ തലയിൽ അടിച്ച് പരുക്കേൽപ്പിച്ചു.
Wednesday 29 April 2026 1:31 AM IST
കട്ടപ്പന : കട്ടപ്പനയിലെ സ്വാകാര്യ ബാറിൽ മദ്യം വാങ്ങി നൽകാത്തതിന്റെ വിരോധത്തിന് സോഡാ കുപ്പി ഉപയോഗിച്ച് യുവാവിന്റെ തലയിൽ അടിച്ച് പരുക്കേൽപ്പിച്ചു.കേസിൽ രണ്ടുപേർ അറസ്റ്റിലായി. വള്ളക്കടവ് കണ്ടത്തിൽ ബെഞ്ചമിൻ മാത്യു(35)വിനെ ആക്രമിച്ച കേസിൽ കട്ടപ്പന പാറക്കടവ് വേങ്ങാട്ട്വാക്കൽ ജിതിൻ(36), പാറക്കടവ് നാക്കനപ്പള്ളിൽ രഞ്ജിത്ത്(34) എന്നിവരെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. 25നന് വൈകിട്ട് 4.30ഓടെ ഇടശേരി ബാറിലായിരുന്നു അക്രമം. ബെഞ്ചമിൻ മദ്യം വാങ്ങി നൽകാൻ തയാറാകാത്തതിന്റെ വിരോധത്തിൽ മർദിക്കുകയും സോഡാ കുപ്പി ഉപയോഗിച്ച് തലയിൽ അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. പരുക്കേറ്റ ബെഞ്ചമിൻ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ റിമാൻഡു ചെയ്തു.