എ.പി തോമസ് ഒയിസ്‌ക  ദക്ഷിണമേഖല പ്രസിഡന്റ്   

Wednesday 29 April 2026 1:37 AM IST

കോട്ടയം: ജപ്പാൻ കേന്ദ്രമായ ഒയിസ്‌ക ഇന്റർനാഷനൽ (ഓർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ സ്പിരിച്വൽ ആൻഡ് കൾച്ചറൽ അഡ്വാൻസ്‌മെന്റ് ) കേരള ഘടകത്തിന്റെ തൃശൂർ മുതൽ തിരുവനന്തപുരം വരെ ഉൾപ്പെടുന്ന ദക്ഷിണ മേഖലയുടെ പ്രസിഡന്റായി എ.പി തോമസ് കോട്ടയം തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് നടന്ന വാർഷിക സമ്മേളനം സൗത്ത് ഇന്ത്യ പ്രസിഡന്റ് പ്രൊഫ.തോമസ് തേവര ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര സെക്രട്ടറി ജനറൽ എം.അരവിന്ദ ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ.ശുദ്ധോദനൻ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ചാപ്റ്റർ പ്രസിഡന്റിനുള്ള അവാർഡ് കഴിഞ്ഞ വർഷം എ.പി തോമസിന് ലഭിച്ചിരുന്നു. സ്‌കൂൾ ഫോറസ്റ്റ് പ്രോഗ്രാം ആണ് ഒയിസ്‌കയുടെ ഫ്‌ളാഗ്ഷിപ് പ്രോഗ്രാം.