മ​മ്മൂ​ട്ടി​യു​ടെ​ ​വാ​മ്പ​യർ ഒ​രു​ക്കു​ന്ന​ത് പ്രാപ്പെട സം​വി​ധാ​യ​ക​ൻ ?

Thursday 30 April 2026 6:00 AM IST

മ​മ്മൂ​ട്ടി​ ​വാ​മ്പ​യ​റാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​കൃ​ഷ്ണേ​ന്ദു​ ​ക​ലേ​ഷ് ​എ​ന്ന​ ​യു​വ​ ​സം​വി​ധാ​യ​ക​നാ​യി​രി​ക്കും​ ​എ​ന്ന് ​അ​റി​യു​ന്നു. 2021​ ​ൽ​ ​മി​ക​ച്ച​ ​ന​വാ​ഗ​ത​ ​സം​വി​ധാ​യ​ക​നു​ള്ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്കാ​രം​ ​നേ​ടി​യ​താ​ണ് ​കൃ​ഷ്ണേ​ന്ദു​ ​ക​ലേ​ഷ്.​ ​രാ​ജേ​ഷ് ​മാ​ധ​വ​ൻ​ ​ആ​യി​രു​ന്നു​ ​പ്രാ​പ്പെടയിൽ​ ​നാ​യ​ക​ൻ.​ ​ത​ന്റെ​ '​വാ​മ്പ​യ​ർ​"​ ​അ​വ​താ​രം​ ​ഏ​റെ​ ​വൈ​കാ​തെ​ ​സം​ഭ​വി​ക്കു​മെ​ന്ന് ​മ​മ്മൂ​ട്ടി​ ​അ​ടു​ത്തി​ടെ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​മു​ഴു​വ​ൻ​ ​മ​മ്മൂ​ട്ടി​യെ​ ​വാ​മ്പ​യ​റാ​യി​ ​ചി​ത്രീ​ക​രി​ച്ചു​ ​കൊണ്ട് പോ​സ്റ്റു​ക​ളു​ടെ​ ​പ്ര​വാ​ഹ​മാ​യി​രു​ന്നു.​ ​ലോ​ക​:​ ​ചാ​പ്റ്റ​ർ​ 2​ ​വി​ലെ​ ​മൂ​ത്തോ​ ​നാ​യി​രി​ക്കും​ ​ആ​ ​'​ ​വാ​മ്പ​യ​ർ​"​ ​എ​ന്നും​ ​അ​ത​ല്ല​ ​മ​റ്റൊ​രു​ ​സി​നി​മ​യി​ലാ​യി​രി​ക്കും​ ​വേ​ഷ​പ്പ​ക​ർ​ച്ച​ക​ളു​ടെ​ ​ത​മ്പു​രാ​ന്റെ​ ​മ​റ്റൊ​രു​ ​വേ​ഷ​പ്പ​ക​ർ​ച്ച​യെ​ന്നും​ ​ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ ​പ്ര​ച​രി​ക്കു​ന്നു​ണ്ട്.​ ​നാ​ളെ​ ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​പേ​ട്രി​യ​റ്റി​ന്റെ​ ​പ്രൊ​മോ​ഷ​ൻ​ ​പ​രി​പാ​ടി​ക​ൾ​ക്കി​ടെ​യാ​ണ് ​വാ​മ്പ​യ​ർ​ ​വ​രു​മോ​യെ​ന്നും​ ​ഞെ​ട്ടി​ക്കു​മോ​യെ​ന്നു​മു​ള്ള​ ​ചോ​ദ്യ​ത്തി​ന് ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​ള്ള​ ​മ​മ്മൂ​ട്ടി​യു​ടെ​ ​മ​റു​പ​ടി​ ' ​മെ​ഗാ​ ​വാ​മ്പ​യ​റി​"​ ​നെ​ക്കു​റി​ച്ചു​ള്ള​ ​ച​ർ​ച്ച​ക​ളും​ ​പ്ര​തീ​ക്ഷ​ക​ളും​ ​വീ​ണ്ടും​ ​സ​ജീ​വ​മാ​ണ്.​അ​തേ​സ​മ​യംധ​നു​ഷ് ​ചി​ത്രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം നി​തീ​ഷ് ​സ​ഹ​ദേ​വി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​ആ​ണ് ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി ർ​മ്മാ​ണം.