അസ്ഥിസാന്ദ്രത പരിശോധനാക്യാമ്പ്

Thursday 30 April 2026 12:09 AM IST
സൗജന്യ അസ്ഥിസാന്ദ്രത പരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: കുറുമാത്തൂർ ആര്യവൈദ്യ ശാല ആൻഡ് നഴ്സിംഗ് ഹോമിന്റെയും യംഗ് മൈൻഡ്സ് ഇന്റർ നാഷണൽ തളിപ്പറമ്പ് സിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ അസ്ഥിസാന്ദ്രത പരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. യംഗ് മൈൻഡ്സ് ഇന്റർനാഷണൽ തളിപ്പറമ്പ് സിറ്റിയുടെ പ്രസിഡന്റ് ഷാജി മാത്യു അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. പ്രദീപൻ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനായി രാജൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ കുഞ്ഞിരാമൻ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ നജ്മ മുസ്തഫ എന്നിവർ പ്രസംഗിച്ചു. മാനേജർ ടി,പി റിയാസ് സ്വാഗതവും ആർ.എം.ഒ ഡോ. അതുല്യ ടോം നന്ദിയും പറഞ്ഞു.