എം.സുരേന്ദ്രൻ
ഹരിപ്പാട്: സി.പി.എം മുൻ ജില്ലാ സെക്രട്ടറിയേറ്റംഗം മുതുകുളം വടക്ക് തോട്ടേത്ത് പുതുവൽ വീട്ടിൽ എം.സുരേന്ദ്രൻ (78) നിര്യാതനായി. സംസ്ഥാന കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി, സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായും, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാർത്തികപ്പള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റേയും മദ്യ വ്യവസായ തൊഴിലാളി യൂണിയന്റെയും പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ 9.30 ന് ഹരിപ്പാട് ഏരിയ കമ്മറ്റി ഓഫീസിൽ പൊതുദർശനവും വൈകിട്ട് 6 ന് വീട്ടുവളപ്പിൽ സംസ്‌കാരവും നടക്കും. ഭാര്യ: രാജമ്മ. മക്കൾ: നിഷ, നിജ,സുജ. മരുമക്കൾ: അനിൽകുമാർ,ബാബു,രാജേഷ്.