ഇറാൻ യുദ്ധം: യു.എസിന് ചെലവായത് 2500 കോടി ഡോളർ

Thursday 30 April 2026 7:38 AM IST

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ യു.എസിന് ഇതുവരെ ചെലവായത് 2500 കോടി ഡോളർ. ഇന്നലെ യു.എസ് കോൺഗ്രസിന്റെ സായുധ സേനാ കമ്മിറ്റിക്ക് മുമ്പാകെ ഡിഫൻസ് സെക്രട്ടറി പീറ്റ്‌ ഹെഗ്സേത്തും ഉദ്യോഗസ്ഥരും വിശദീകരണം നൽകുകയായിരുന്നു. ഇറാനെതിരെ യുദ്ധക്കളത്തിൽ യു.എസ് അതിശയിപ്പിക്കുന്ന സൈനിക വിജയം നേടിയെന്നും 2027 സാമ്പത്തിക വർഷത്തേക്കുള്ള പ്രതിരോധ വകുപ്പിന് 1.5 ട്രില്യൺ ഡോളറിന്റെ ബഡ്ജറ്റ് അനിവാര്യമാണെന്നും ഹെഗ്സേത്ത് അവകാശപ്പെട്ടു. പ്രതിരോധ ബഡ്ജ​റ്റ്, ഇറാൻ സംഘർഷം തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് ഹെഗ്‌സേത്ത് കമ്മി​റ്റിക്ക് മുമ്പാകെ ഹാജരായത്.