ദ. കൊറിയൻ മുൻ പ്രസിഡന്റ് യൂനിന് വീണ്ടും ജയിൽ ശിക്ഷ

Thursday 30 April 2026 7:38 AM IST

സോൾ: മുൻ പ്രസിഡന്റ് യൂൻ സുക് യോളിന് (65)​ വീണ്ടും തടവ് ശിക്ഷ വിധിച്ച് ദക്ഷിണ കൊറിയൻ കോടതി. 2024 ഡിസംബറിൽ രാജ്യത്ത് അപ്രതീക്ഷിത പട്ടാള നിയമം പ്രഖ്യാപിച്ച കേസിൽ, അന്വേഷണവും അറസ്റ്റും തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് യൂനിന് നേരത്തെ അഞ്ച് വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഇത് ഇന്നലെ അപ്പീൽ കോടതി ഏഴ് വർഷമാക്കി ഉയർത്തുകയായിരുന്നു. കലാപത്തിന് ശ്രമിച്ചെന്ന കുറ്റത്തിന് ഫെബ്രുവരിയിൽ യൂനിന് ജീവപര്യന്തം തടവും വിധിച്ചിരുന്നു. പ്രതിപക്ഷം ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നെന്നും ഭരണത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചത്. ആറ് മണിക്കൂറിനുള്ളിൽ നിയമം പിൻവലിച്ചെങ്കിലും യൂൻ പാർലമെന്റിൽ ഇംപീച്ച് ചെയ്യപ്പെട്ടു. തുടർന്ന് ഭരണഘടനാ കോടതി യൂനിനെ പുറത്താക്കി.