വീണ്ടും ഹിറ്റടിക്കാൻ ചെറുക്കൻ, മോളിവുഡ് ടൈംസ്' ജൂൺ 5ന്

Friday 01 May 2026 6:47 AM IST

യുവതാരം നസ്ലനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന "മോളിവുഡ് ടൈംസ് " ജൂൺ അഞ്ചിന് പ്രദർശനത്തിന്. ലോക ചാപ്ടർ 1 ചന്ദ്രയ്ക്കുശേഷം നസ്ലിൻ നായകനായി എത്തുന്ന ചിത്രം ആണ് മോളിവുഡ് ടൈംസ്. സിനിമ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരകാരനായി നസ്ലിൻ എത്തുന്ന ചിത്രത്തിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾ കാമിയോ റോളിൽ വരുന്നുണ്ട്.മുകുന്ദനുണ്ണി അസോസിയേറ്റ്സിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീത് പ്രതാപ്,ഷറഫുദ്ദീൻഎന്നിവരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.രാമു സുനിൽ തിരക്കഥ സംഭാഷണമെഴുതുന്നു. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-ജേക്സ് ബിജോയ്,എഡിറ്റിംഗ്- നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ- സുധർമൻ വള്ളിക്കുന്ന് ,

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. വിതരണം-സെൻട്രൽ പിക്ചേഴ്സ്. മോഹൻലാൽ പൊലീസ് വേഷത്തിൽ എത്തുന്ന തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന "അതിമനോഹരം" ആണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത മേജർ പ്രോജക്ട്. പി .ആർ. ഒ എ .എസ് .ദിനേശ്.