എക്സിറ്റ് പോളിൽ തെളിഞ്ഞത് എന്ത്?

Friday 01 May 2026 12:12 AM IST

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ അതോടനുബന്ധിച്ചുള്ള ചർച്ചകളും സജീവമാണ്.കേരളത്തിൽ യു.ഡി.എഫിന്റെ തിരിച്ചുവരവും ​തമിഴ്നാട്ടിൽ സ്റ്റാലിന് തുടർഭരണവും അതേസമയം വിജയ്‌യുടെ അപ്രതീക്ഷിത മുന്നേറ്റവും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നും അസമിൽ ബി.ജെ.പി സർക്കാർ തുടരുമെന്നും പ്രവചനമുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ എത്രത്തോളം ശരിയാകും?​ ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ എം.എസ് വേണുഗോപാൽ.