വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന കാനന ക്ഷേത്രം,​ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണമി ഉത്സവം നാളെ

Thursday 30 April 2026 8:22 PM IST

ചി​ല​പ്പ​തി​കാ​ര​ത്തി​ലെ​ ​ക​ണ്ണ​കി​യു​ടെ​ ​സ്മ​ര​ണ​ക​ളു​റ​ങ്ങു​ന്ന,​ ​കൊ​ടും​വ​ന​ത്തി​നു​ള്ളി​ലെ​ ​മം​ഗ​ളാ​ദേ​വി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ചി​ത്ര​പൗ​ർ​ണ​മി​ ​ഉ​ത്സ​വം​ നാളെ ​ന​ട​ക്കും.​ ​വ​ർ​ഷ​ത്തി​ൽ​ ​ഒ​രി​ക്ക​ൽ​ ​മാ​ത്രം​ ​ഭ​ക്ത​ർ​ക്കാ​യി​ ​തു​റ​ക്കു​ന്ന​ ​ക്ഷേ​ത്ര​മെ​ന്ന​തും​ ​ത​മി​ഴ്,​ ​മ​ല​യാ​ളി​ ​പൂ​ജാ​രി​ക​ൾ​ ​ഒ​രേ​ ​ദി​വ​സം​ ​ത​ന്നെ​ ​പൂ​ജ​ ​ന​ട​ത്തു​ന്നു​ ​എ​ന്ന​തും​ ​ഇ​വി​ട​ത്തെ​ ​പ്ര​ത്യേ​ക​ത​യാ​ണ്.

പെ​രി​യാ​ർ​ ​വ​ന്യ​ജീ​വി​ ​സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ഈ​ ​ക്ഷേ​ത്ര​ത്തി​ന് ​ആ​യി​ര​ത്തി​ല​ധി​കം​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ണ്ട്.​ മധുരാപുരി ചുട്ടെരിച്ച കണ്ണകി ഇവിടെ എത്തിയെന്നാണ് ഐതീഹ്യം. ​പു​രാ​ത​ന​ ​ശി​ല്പ​ക​ല​യി​ൽ​ ​വ​ൻ​ ​ക​രി​ങ്ക​ല്ലു​ക​ളാ​ലാണ് ക്ഷേ​ത്രം​ ​ നിർമ്മിച്ചിരിക്കുന്നത്.​ ​സി​മ​ന്റോ​ ​സു​ർ​ക്കി​ ​മി​ശ്രി​ത​മോ​ ​ഉ​പ​യോ​ഗി​ക്കാ​തെ​ ​വ​ലി​യ​ ​ക​രി​ങ്ക​ല്ലു​ക​ൾ​ ​അ​ടു​ക്കി​വെ​ച്ച് ​പാ​ണ്ഡ്യ​ചോ​ള​ ​ശൈ​ലി​യി​ലാ​ണ് ​നി​ർ​മ്മാ​ണം.​ ​ ക​ല്ലു​ക​ൾ​ ​മു​റി​ച്ചെ​ടു​ത്ത​തി​ന്റെ​ ​അ​ട​യാ​ള​ങ്ങ​ളൊ​ന്നും​ ​സ​മീ​പ​ത്തെ​ ​മ​ല​നി​ര​ക​ളി​ൽ​ ​കാ​ണാ​നി​ല്ലാ​ത്ത​തി​നാ​ൽ,​ ​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്ന് ​കൊ​ത്തി​യെ​ടു​ത്ത​ ​ക​ല്ലു​ക​ൾ​ ​ഇ​വി​ടേ​ക്ക് ​എ​ത്തി​ച്ച​താ​കാ​മെ​ന്നാ​ണ് ​ക​രു​ത​പ്പെ​ടു​ന്ന​ത്.​ ​ക​ണ്ണ​കി​യെ​ ​കൂ​ടാ​തെ​ ​ശി​വ​ൻ,​ ​പാ​ർ​വ​തി,​ ​ഗ​ണ​പ​തി,​ ​നാ​ഗ​രാ​ജാ​വ് ​എ​ന്നി​വ​ർ​ക്കും​ ​ഇ​വി​ടെ​ ​പ്ര​തി​ഷ്ഠ​ക​ളു​ണ്ട്.​ ​വ​ർ​ഷ​ത്തി​ൽ​ ​ഈ​ ​ഒ​രു​ ​ദി​വ​സം​ ​മാ​ത്ര​മാ​ണ് ​ഭ​ക്ത​ർ​ക്കും​ ​സ​ഞ്ചാ​രി​ക​ൾ​ക്കും​ ​ഇ​വി​ടേ​ക്ക് ​പ്ര​വേ​ശ​ന​മു​ള്ള​ത്.​ ​രാ​വി​ലെ​ ​ആ​റ് ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ട് ​വ​രെ​യാ​ണ് ​പ്ര​വേ​ശ​ന​ ​സ​മ​യം.

തേ​ക്ക​ടി​യി​ൽ​ ​നി​ന്ന് ​വ​ന​ത്തി​നു​ള്ളി​ലൂ​ടെ​ 14​ ​കി​ലോ​മീ​റ്റ​ർ​ ​ദു​ർ​ഘ​ട​മാ​യ​ ​പാ​ത​യി​ലൂ​ടെ​ ​വേ​ണം​ ​യാ​ത്ര​ ​ചെ​യ്യാ​ൻ.​ ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​പ്ര​വേ​ശ​ന​മി​ല്ല.​ ​പ്ര​ത്യേ​ക​ ​അ​നു​മ​തി​യു​ള്ള​ ​ഫോ​ർ​ ​വീ​ൽ​ ​ഓ​ഫ്‌​റോ​ഡ് ​ജീ​പ്പു​ക​ളി​ലോ​ ​കാ​ൽ​ന​ട​യാ​യോ​ ​മാ​ത്ര​മേ​ ​ക്ഷേ​ത്ര​ത്തി​ലെ​ത്താ​നാ​കൂ.​ ​സ്വ​ന്ത​മാ​യി​ ​ഓ​ഫ്‌​റോ​ഡ് ​വാ​ഹ​ന​ങ്ങ​ളു​ള്ള​വ​ർ​ക്ക് ​മു​ൻ​കൂ​ട്ടി​ ​പെ​ർ​മി​റ്റ് ​എ​ടു​ത്ത് ​പോ​കാം.​ ​കു​മ​ളി​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​നി​ന്ന് ​ജീ​പ്പ് ​സ​ർ​വീ​സു​ക​ൾ​ ​ല​ഭ്യ​മാ​ണ്.