മരങ്ങൾ നട്ടുപിടിപ്പിക്കണം
Thursday 30 April 2026 8:26 PM IST
ആലപ്പുഴ : റോഡ് നിർമ്മാണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ വെട്ടി മാറ്റിയ മരങ്ങളുടെ സ്ഥാനത്ത് പുതിയ വൃക്ഷത്തൈകൾ നടാനുള്ള സംവിധാനം കൂടി ഏർപ്പെടുത്തണമെന്ന് ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. ഫ്രണ്ട്സ് ഓഫ് ട്രീസ് ആൻഡ് നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ "വേനൽക്കാല ദുരന്തം" സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലബ്ബിന്റെ പ്രസിഡന്റ് ഹക്കീം മുഹമ്മദ് രാജാ അധ്യക്ഷത വഹിച്ചു. പി. ജെ. കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. ജോസഫ് മാരാരിക്കുളം,രാജു പള്ളിപ്പറമ്പിൽ, എം. ഡി. സലീം എന്നിവർ സംസാരിച്ചു