പ്രതിഷേധ സദസ്സ്

Thursday 30 April 2026 8:28 PM IST

ആലപ്പുഴ : മണ്ണെണ്ണ വില വൻതോതിൽ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നും കൊടും വരൾച്ച മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് തൊഴിൽ നഷ്ട വേതനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി ) ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എ .പി റോയി അധ്യക്ഷനായി. എം.കെ.ഉത്തമൻ , വി.സി.മധു, കെ.എ.ജയിംസ്, വി .കെ.ചന്ദ്രബോസ്, ഷാജി കുന്നത്ത്, എന്നിവർ പ്രസംഗിച്ചു.