ധർണയ്ക്കെതിരെ ബി.ജെ.പി

Friday 01 May 2026 3:29 AM IST

ചിറയിൻകീഴ്: അഴൂർ പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കുന്നതിൽ ഭരണസമിതിയുടെ വീഴ്ച ആരോപിച്ച് പ്രതിപക്ഷം നടത്തിയ ധർണ്ണകൾ അടിസ്ഥാനമില്ലാത്തതാണെന്ന് ബി.ജെ.പി. കുടിവെള്ള പദ്ധതി ഇല്ലാത്ത 12 വാർഡുകളിലും ടാങ്കർ കുടിവെള്ളം എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും, വരും ദിവസങ്ങളിൽ വെള്ളം എത്തിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായെന്നും പഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജുപറഞ്ഞു. വൈസ് പ്രസിഡന്റ് രഞ്ജിത്ത് ലാൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽശങ്കർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു .ബി.എൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത, ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് സിന്ധു, പഞ്ചായത്തംഗം ശാലിനി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.