മേ​യ്ദി​ന റാ​ലി​യും സ​മ്മേ​ള​ന​വും

Thursday 30 April 2026 8:54 PM IST

ആ​ല​പ്പു​ഴ: സാർ​വ്വ​ദേ​ശീ​യ തൊ​ഴി​ലാ​ളി ദി​ന​മാ​യ ഇന്ന് ജി​ല്ല​യിൽ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്റെ നേ​തൃ​ത്വ​ത്തിൽ ജി​ല്ലാ കേ​ന്ദ്ര​ത്തി​ലും എ​ല്ലാ ഏ​രി​യ കേ​ന്ദ്ര​ങ്ങ​ളി​ലും മേ​യ്ദി​ന റാ​ലി​യും സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ക്കും. റാ​ലി​യും സ​മ്മേ​ള​ന​വും വി​ജ​യി​പ്പി​ക്കാൻ ജി​ല്ല​യി​ലെ മു​ഴു​വൻ തൊ​ഴി​ലാ​ളി​ക​ളോ​ടും സി.​ഐ.​.ടി​യു ജി​ല്ലാ പ്ര​സി​ഡന്റ് എ​ച്ച്.സ​ലാം എം.​എൽ​.എ​യും ജ​ന​റൽ സെ​ക്ര​ട്ട​റി പി.ഗാ​ന​കു​മാ​റും അ​ഭ്യർ​ത്ഥി​ച്ചു.

ജി​ല്ലാ കേ​ന്ദ്ര​ത്തിൽ ടി.ജെ ആ​ഞ്ച​ലോ​സ്, അ​രൂരിൽ സി.ബി.ച​ന്ദ്ര​ബാ​ബു, ചേർ​ത്ത​ലയിൽ ​ ആർ.നാ​സർ, ക​ഞ്ഞി​ക്കു​ഴിയിൽ ​ എൻ.എ​സ്.ശി​വ​പ്ര​സാ​ദ്, മാ​രാ​രി​ക്കു​ളംത്ത് പി.പി.ചി​ത്ത​ര​ഞ്ജൻ, അ​മ്പ​ല​പ്പു​ഴ​യിൽ സി .എ​സ്. സു​ജാ​ത, കു​ട്ട​നാ​ട്ടിൽ എ.എം .ഷി​റാ​സ്, ത​ക​ഴിയിൽ ​ അ​ഡ്വ .കെ.ആർ.ഭ​ഗീ​ര​ഥൻ, ഹ​രി​പ്പാട്ട് അ​ഡ്വ.അ​ജി​കു​മാർ, കാർ​ത്തി​ക​പ്പ​ള്ളിയിൽ ടി .കെ.ദേ​വ​കു​മാർ, മാ​വേ​ലി​ക്ക​രയിൽ ​ ജേ​ക്ക​ബ് ഉ​മ്മൻ, കാ​യം​കു​ളത്ത് ​ അ​ഡ്വ.കെ.പ്ര​സാ​ദ്, ചെ​ങ്ങ​ന്നൂരിൽ ​ എ.ശോ​ഭ, മാ​ന്നാറിൽ എ.മ​ഹേ​ന്ദ്രൻ, ചാ​രും​മൂടിൽ ജി.രാ​ജ​മ്മ എ​ന്നി​വർ ഉ​ദ്ഘാ​ട​നം ചെ​യ്യും.