അരൂർ മേഖലയിൽ യൂത്ത്മൂവ്‌മെന്റ് പാലട പായസ ചലഞ്ച്

Friday 01 May 2026 3:09 AM IST

ചേർത്തല: എസ്.എൻ.ഡി.പി യോഗം അരൂർ മേഖലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന പാലട പായസ ചലഞ്ച് മേയ് 10നും 17നും അരൂരിൽ നടക്കും. സന്നദ്ധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് പായസ ചലഞ്ച്. പരിപാടിയുടെ ഭാഗമായി 6000 ലിറ്റർ പാലട പായസം വിതരണം ചെയ്യുകയാണ് ലക്ഷ്യം. ചലഞ്ചിന്റെ മന്നോടിയായി നടത്തിയ കൂപ്പൺ വിതരണ ഉദ്ഘാടനം അരൂർ മേഖലാക്കമ്മിറ്റി ചെയർമാൻ വി.പി.തൃദീപ് കുമാർ നിർവഹിച്ചു. ചടങ്ങിൽ മേഖലാ കൺവീനർ ടി.അനിയപ്പൻ അദ്ധ്യക്ഷനായി. അരൂർ യൂത്ത്മൂവ്‌മെന്റ് മേഖലാ പ്രസിഡന്റ് രാജുകുട്ടൻ പദ്ധതി വിശദീകരിച്ചു. അരൂർ മേഖലാ കമ്മിറ്റി വൈസ് ചെയർമാൻമാരായ വി.എ.സിദ്ധാർത്ഥൻ, എൻ.ആർ.തിലകൻ,മേഖല കമ്മിറ്റി അംഗം ടി.സത്യൻ, അനീഷ്,രഞ്ജിത്ത്,ശ്രീജിത്ത് എന്നിവർ സംസാരിച്ചു.യൂത്ത് മൂവ്‌മെന്റ് മേഖലാ സെക്രട്ടറി സതീഷ് എഴുപുന്ന സ്വാഗതവും വൈസ് ചെയർമാൻ അനൂപ് നന്ദിയും പറഞ്ഞു.