അടിസ്ഥാനവില കൂട്ടിനൽകണം
Friday 01 May 2026 12:00 AM IST
തൃശൂർ: കർഷകരിൽ നിന്നും പ്രാഥമിക ക്ഷീരോത്പാദക സഹകരണ സംഘം വഴി മിൽമ സംഭരിക്കുന്ന പാലിന് ലിറ്ററിന് അമ്പത് രൂപ നൽകിയാലേ മേഖല നിലനിറുത്താൻ കഴിയൂവെന്ന് ലോക് ജനശക്തി പാർട്ടി ജില്ലാ പ്രസിഡന്റ് മധു കാരിക്കോടൻ. എൽ.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉല്ലാസ് വടപറമ്പിൽ അദ്ധ്യക്ഷനായി. ഇ.ബി. ബൈജു, പ്രജിത്ത് ചാണയിൽ, രാജീവ് കൊടുങ്ങല്ലൂർ, ശ്രീനേഷ് കോട്ടക്കൽ, അഡ്വ. നകുലൻ, പി.വി. സുബിൻ, ബാബു നാട്ടിക, ടി.ബി. നിഖിൽ, സന്ദിപ്, ഗിരീശൻ കോച്ചേരി എന്നിവർ പ്രസംഗിച്ചു.