യുപി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ 22കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി,​ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു

Thursday 30 April 2026 10:57 PM IST

ലക്നൗ: ഉത്തർപ്രദേശ് സർക്കാർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ 22കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്ടിസാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനിത കമ്മിഷന്റെ ഇടപെടലിലാണ് പൊലീസ് നടപടി,​

ഏപ്രിൽ 26ന് ഗൈനക്കോളജി വിഭാഗത്തിൽ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച യുവതിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് പകർത്തിയത്. മുതിർന്ന ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. യുവതിയുടെ മുഖങ്ങളും സ്വകാര്യഭാഗങ്ങളും വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങൾ ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തകരും അടങ്ങുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് കൗശാംബ് പൊലീസ് സൂപ്രണ്ട് സത്യനാരായൺ പ്രജാപത് പറഞ്ഞു. ജില്ലാ ഇൻഫ‌ർമേഷൻ ഓഫീസർ,​ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ,​ ഡോക്ടർമാർ എന്നിവരടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നത്. വിവരം പുറത്തായതോടെ ഗ്രൂപ്പുകളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്തു. ഓപ്പറേഷൻ തിയേറ്രറിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്നും ചിത്രം പകർത്തിയത് ആരെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലണ് പൊലീസ്.