മദ്ധ്യപ്രദേശിൽ ബോട്ട് മുങ്ങി ആറ് മരണം
Friday 01 May 2026 12:58 AM IST
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ജബൽപുരിൽ ബോട്ട് മുങ്ങി രണ്ട് സ്ത്രീകളുൾപ്പെടെ ആറ് വിനോദ സഞ്ചാരികൾ മരിച്ചു. നിരവധി പേരെ കാണാതായി. 15 പേർ നീന്തി രക്ഷപ്പെട്ടു. നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിലാണ് അപകടം. 40 പേരാണ് ക്രൂയിസ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. അമിത ഭാരമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാന ദുരന്ത നിവാരണസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചെന്നും കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.