വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷൻ
Friday 01 May 2026 12:03 AM IST
ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ ടി.വി.കെ പ്രസിഡന്റ് വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ തമിഴ്നാട് ഡി.ജി.പിക്ക് കത്തെഴുതി. പ്രചാരണ യോഗത്തിൽ സംസാരിക്കുന്നതിനിടെ, വിസിൽ ചിഹ്നത്തിന് വോട്ട് ചെയ്യാൻ കുട്ടികൾ മാതാപിതാക്കളെ പ്രേരിപ്പിക്കണമെന്ന് വിജയ് ആവർത്തിച്ചു പറഞ്ഞിരുന്നു. രാഷ്ട്രീയ കാര്യങ്ങൾക്ക് കുട്ടികളെ പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വീഡിയോകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.