ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം

Friday 01 May 2026 12:06 AM IST

കൊടുങ്ങല്ലൂർ: ഗിരീഷ് പുത്തഞ്ചേരിക്ക് സ്മരണാഞ്ജലി അർപ്പിച്ച് സാക്ഷി കൊടുങ്ങല്ലൂരിന്റെ ആഭിമുഖ്യത്തിൽ നാളെ ഗാനസ്മൃതി അരങ്ങേറും. ഓർമ്മകളിൽ പ്രിയ പുത്തഞ്ചേരി എന്ന പേരിൽ കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ ചത്വരത്തിലാണ് പരിപാടി. സംവിധായകൻ കമൽ ,ജയരാജ് വാര്യർ, നഗരസഭ ചെയർപേഴ്‌സൺ ഹണി പീതാംബരൻ എന്നിവരും പുത്തഞ്ചേരിയുടെ കുടുംബവും പങ്കെടുക്കും. വൈകീട്ട് 6.30 ന് നടക്കുന്ന പരിപാടിയിൽ മോഹൻ സിത്താരയെയും നീതി കൊടുങ്ങല്ലൂരിനെയും ആദരിക്കുമെന്ന് സെയ് ദാവൻ, ഹീരജോസഫ്, ഷാലിമാർ അഷറഫ്,പി.ആർ ബാബു, ഡോ.ജോസ് ഊക്കൻ, ഷയാസ് എന്നിവർ അറിയിച്ചു.