ഇടവകദിനാഘോഷം മൂന്നിന് നടത്തും
Friday 01 May 2026 12:07 AM IST
തൃശൂർ: ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ ഇടവകദിനാഘോഷവും മെഗാ മാർഗം കളിയും 3ന് സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് രാമനാഥപുരം രൂപത മെത്രാൻ പോൾ ആലപ്പാട്ടിന്റെ നേതൃത്വത്തിൽ കുർബ്ബാന. വൈകിട്ട് ആറിന് പള്ളി ഗ്രൗണ്ടിൽ 500 വനിതകൾ പങ്കെടുക്കുന്ന മെഗാ മാർഗം കളി. 6.30 ന് ഇടവക ദിനാഘോഷവും സമ്മേളനവും മാലാഖയുടെ പന്തൽ ഹാളിൽ. സമ്മാന വിതരണം നടക്കും. ഫാ. വർഗീസ് കുത്തൂർ, ജോഫി ചിറമേൽ, ഡേവി പോൾ പടിക്കാല, ജസ്റ്റിൻ പേരുട്ടി, പ്രിൻസി വിൽസൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.