അംബാസഡർ കാറുകളുടെ റൈഡ് ഇന്ന്

Friday 01 May 2026 12:40 AM IST

പാലാ: അംബാസഡർ കാറുടമകളുടെ കൂട്ടായ്മയായ ആംബ്രോക്സ് കോട്ടയം സംഘടിപ്പിക്കുന്ന ഹൈറേഞ്ച് റൈഡ് ഇന്ന് നടക്കും. മുണ്ടക്കയം മുതൽ ഹൈറേഞ്ച് റോഡിലൂടെ ഏകദേശം 50 കിലോമീറ്റർ ദൂരത്തിലാണ് റൈഡ് സംഘടിപ്പിച്ചിരിക്കുന്നത്. മലയോര വിനോദസഞ്ചാര േകന്ദ്രങ്ങളായ കുട്ടിക്കാനം, ഏലപ്പാറ, പരപ്പ്, ലൂസിഫർപള്ളി എന്നിവ കടന്ന് റൈഡ് വാഗമണ്ണിൽ സമാപിക്കും.

ഹൈറേഞ്ച് റൈഡിന്റെ ഫ്ലാഗ് ഓഫ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ രാവിലെ 9ന് മുണ്ടക്കയം ബൈപ്പാസ് റോഡിലുള്ള സെന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപം നിർവഹിക്കും.