ഡൽഹി ഹൈക്കോടതി ഉത്തരവ് ഭർത്താവിന്റെ ആദായനികുതി വിവരം ഭാര്യ അറിയേണ്ട

Sunday 03 May 2026 12:26 AM IST

ന്യൂഡൽഹി: ഭർത്താവിന്റെ ആദായനികുതി റിട്ടേൺ വിവരങ്ങൾ ഭാര്യ അറിയേണ്ട കാര്യമില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ഭർത്താവിന്റെ വ്യക്തിവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ഭാര്യയ്‌ക്ക് നൽകേണ്ടതില്ല. അത്രയധികം പൊതുതാത്പര്യമുള്ള വിഷയത്തിൽ മാത്രമേ വ്യക്തിയുടെ ആദായനികുതി റിട്ടേൺ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാൻ പാടുള്ളു. കുടുംബകോടതിയിൽ ഉപയോഗിക്കാനാണ് ഡൽഹി സ്വദേശി രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് നിരീക്ഷിച്ചു. രേഖകൾ കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദ്ദേശം റദ്ദാക്കി.