രജത ജൂബിലി ആഘോഷം

Monday 04 May 2026 2:11 AM IST

അടിമാലി: കാർമൽഗിരി പ്രോവെൻസിന്റെ കീഴിലുള്ള ആയിരംമേക്കർ ജയ ക്രിസ്റ്റോ കോൺവെന്റിന്റെയും സമന്വയ ചാരിറ്റബിൾ സൊസൈറ്റിയുടെയും രജത ജൂബിലി ആഘോഷം നടത്തി. ഇടുക്കി രൂപത മെത്രാൻ ജോൺ നെല്ലിക്കുന്നിൽ സന്ദേശം നൽകി ജൂബിലി ആഘോഷം ഇടുക്കി കാർമൽ ഗിരി പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ പ്രദീപ് ഉദ്ഘാടനം ചെയ്തു.25 വർഷം പിന്നിടുമ്പോൾ ഇടവക പ്രവർത്തനം കൗൺസിങ് ശുശ്രൂഷ സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനങ്ങൾ വിവിധ ബോധവൽക്കരണ പരിപാടികൾ ,നൈറ്റ് ഷെൽട്ടർ , എന്നിവയിലൂടെ വ്യക്തികൾക്കും കുടുംബങ്ങൾക്കും ആശ്വാസമേകുവാൻ സൊസൈറ്റിക്ക് സാധിച്ചിട്ടുണ്ട്. സൊസൈറ്റിയുമായി ബന്ധപ്പെട്ട വിവിധ വിവിധ കാലങ്ങളിൽ മികച്ച ശുശ്രൂഷ നടത്തിയ എല്ലാവരെയും വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് തോമസ് , വാർഡ് മെമ്പർ നിഷ അനീഷ് എന്നിവർ യോഗത്തിൽ ആദരിച്ചു. രജത ജൂബിലിയോടനുബന്ധിച്ച് 25 എയർ ബഡുൾ വിവിധ പാലിയേറ്റീവ് യൂണിറ്റുകൾക്ക് വിതരണം ചെയ്തു