ആറാട്ട് മഹോത്സവം ഏഴുമുതൽ

Thursday 07 May 2026 12:08 AM IST
ശ്രിഇരട്ട കുളങ്ങര മഹാവിഷണു ക്ഷേത്രം ആറാട്ട് മഹോത്സവം

വടകര : ചെമ്മരത്തൂർ ആറാട്ട് മഹോത്സവം 7 , 8 ,9 തിയതികളിൽ നടക്കും. ഏഴിന് വൈകിട്ട് അഞ്ചിന് നടക്കുന്ന കൊടിയേറ്റത്തോടെ ആറാട്ട് ഉത്സവം ആരംഭിക്കും. രാത്രി ഏഴിന് സാംസ്കാരിക സദസ് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വി.കെ.സുരേഷ് ബാബു സാംസ്ക്കാരിക പ്രഭാഷണം നടത്തും. 9 മണിയ്ക്ക് വിവിധ കലാപരിപാടികൾ. എട്ടിന് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം മേൽ ശാന്തിയുടെ നേതൃത്വത്തിൽ നഗര പ്രദക്ഷിണം. ഒമ്പതിന് കൊടി ഇറയ്ക്കത്തിന് ശേഷം ആറാട്ട് സദ്യ . രാത്രി വിവിധ കലാപരിപാടികളോടെ ആറാട്ട് സമാപിക്കും.