ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
Thursday 07 May 2026 2:38 AM IST
മൂവാറ്റുപുഴ: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. പിറമാടം എം.ജി.എം കോളേജിലെ ബി ടെക് വിദ്യാർത്ഥി സിയോണിനാണ്(19) പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന അഭിജിത്ത് (19) പരിക്കില്ലാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 11.40 ഓടെ മൂവാറ്റുപുഴ-പിറവം റോഡിൽ ശൂലം താഴത്തെ വളവിന് സമീപമായിരുന്നു അപകടം. ഈസ്റ്റ് മാറാടിയിൽ നിന്ന് കോളേജിലേക്ക് ബൈക്കിൽ പോകുമ്പോൾ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റ സിയോണിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.