ആർ.പി മാളിൽ ചിത്രരചന മത്സരം
Thursday 07 May 2026 12:17 AM IST
കൊല്ലം: നിറങ്ങളും സന്തോഷവും, എന്ന പേരിൽ കൊല്ലം ആർ.പി മാളിൽ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. 10ന് രാവിലെ 7.45 മുതൽ 9.15 വരെയാണ് മത്സരം. www.kollam.rpmall.in എന്ന ലിങ്ക് മുഖേന ഇന്നുതന്നെ പേര് രജിസ്റ്റർ ചെയ്യണം. ഓരോ വിഭാഗത്തിലും വിജയികളെ തിരഞ്ഞെടുക്കുന്നതോടൊപ്പം നിരവധി പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. കുട്ടികൾ ചിത്രരചനയിൽ മുഴുകിയിരിക്കുമ്പോൾ മാതാപിതാക്കൾക്കായി ഉപാസന ആശുപത്രിയിലെ ഡോക്ടർമാരുമായി പ്രത്യേക സെഷനും ഉണ്ടാകുമെന്ന് ആർ.പി മാൾ മാനേജർ എസ്.കെ.പ്രേം പറഞ്ഞു. ഫോൺ: 9072510888, 8590513004.