ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

Thursday 07 May 2026 3:25 PM IST

കൂത്താട്ടുകുളം: ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിവിധ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ​ഹയർ സെക്കൻഡറി ഇക്കണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹിന്ദി വിഭാഗങ്ങളിലേയ്ക്ക് 18ന് രാവിലെ 10ന്, മലയാളം, ഇംഗ്ലീഷ്, മാത്‌സ് 18ന് ഉച്ചയ്ക്ക് 2ന്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി 19ന് രാവിലെ 10ന്, അക്കൗണ്ടൻസി 19ന് ഉച്ചയ്ക്ക് 2ന്. ​ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ് 20ന് രാവിലെ 11ന്, മാത്‌സ് 20ന് ഉച്ചയ്ക്ക് 2ന്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 9446505336, 9446209846, 8086199550.