ഫിസാറ്റിലെ എ.ഐ ക്യാമ്പ് സമാപിച്ചു

Thursday 07 May 2026 5:28 PM IST

അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ നാലു ദിവസമായി നടന്ന എ.ഐ ക്യാമ്പ് സമാപിച്ചു. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെയും എത്തനോട്ടക് അക്കാഡമിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഫിസാറ്റ് കോളേജ് ട്രഷറർ ജെനിബ് ജെ. കാച്ചപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഡോ. സുമൻലാൽ, ഡോ. ദീപ മേരി മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.