വ്യാജ ഇൻഷ്വറൻസ് പോളിസി നൽകിയെന്ന പരാതിയിൽ കേസ്

Friday 08 May 2026 12:58 AM IST

കൊച്ചി: യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസിന്റെ പേരിൽ വ്യാജ പോളിസി ചമച്ച് നൽകിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ഏജന്റുമാരായ ദിവ്യ, വിനീഷ് എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. എറണാകുളത്തെ ഇൻഷ്വറൻസ് കമ്പനിയുടെ ബിസിനസ് മാനേജർ നൽകിയ പരാതിയിലാണ് നടപടി. ഇരുവരും ചേർന്ന് ഫെബ്രുവരി 15ന് ബൈക്കിന് എടുത്തു നൽകിയ പോളിസി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.