താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം

Friday 08 May 2026 12:20 AM IST

കൊട്ടാരക്കര: താലൂക്ക് ലൈബ്രറി കൗൺസിൽ വാർഷിക സംഗമം 10ന് കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് കെ.എൻ.ബാലഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എ.എസ്.ഷാജി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ബി.എസ്.ഗോപകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് വള്ളിക്കാവ് മോഹൻദാസ്, പി.കെ.ഗോപൻ, എം.സലീം, പ്രാഫ.ബി.ശിവദാസൻ പിള്ള എന്നിവർ മികവ് തെളിയിച്ച ലൈബ്രറികൾക്ക് ഉപഹാരം സമർപ്പിക്കും. എം.ബാലചന്ദ്രൻ, രാജേന്ദ്രൻ, കവിത ശാലിനി, പി.ആർ.പുഷ്കരൻ, ബീന സജീവ് എന്നിവർ സംസാരിക്കും. പ്രദീപ് നീലാംബരിയും സംഘവും നൃത്യാഞ്ജലിയും ആർ.അരുൺചന്ദ്രൻ നാടൻപാട്ടും അവതരിപ്പിക്കും. 300 ലൈബ്രറികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. താലൂക്ക് സെൻട്രൽ ലൈബ്രറിയുടെ പേരിൽ പ്രസിദ്ധീകരിക്കുന്ന 'രാമനാട്ടക്കര' ത്രൈമാസികയുടെ പ്രകാശനം കെ.എൻ.ബാലഗോപാൽ നിർവഹിക്കും. എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ആദ്യപ്രതി ഏറ്റുവാങ്ങും.