ട്യൂട്ടർ നിയമനം
Friday 08 May 2026 12:25 AM IST
കൊല്ലം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശാസ്താംകോട്ട പ്രീ മെട്രിക് ഹോസ്റ്റൽ (ആൺകുട്ടികൾ), പോരുവഴി, കുന്നത്തൂർ പ്രീ മെട്രിക് ഹോസ്റ്റലുകൾ (പെൺകുട്ടികൾ) എന്നിവിടങ്ങളിലേക്ക് താത്കാലികമായി ട്യൂഷൻ ടീച്ചർമാരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ് എന്നീ വിഷയങ്ങളിലേക്കും യു.പി വിഭാഗത്തിൽ എല്ലാ വിഷയങ്ങളിലേക്കുമാണ് നിയമനം. യോഗ്യത: ബിരുദവും ബി.എഡും. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. മേയ് 25ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ഫോൺ: 9188593589, 9605991661, 9747158501.