തിരുവമ്പാടി ക്ഷേത്രത്തിലെ കോടിയർച്ചന നാളെ സമാപിക്കും

Saturday 09 May 2026 2:44 AM IST

ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന വിഷ്ണു സഹസ്രനാമ സമൂഹകോടി അർച്ചന നാളെ രാവിലെ 10ന് ക്ഷേത്രക്കുളത്തിൽ അവഭൃത സ്നാനത്തോടുകൂടി സമാപിക്കും. രാവിലെ 6.30ന് ലളിതാസഹസ്രനാമ സ്തോത്രവും വിഷ്ണു സഹസ്രനാമ സ്തോത്രവും ജപിച്ചശേഷം ഭവത്ഗീതപാരായണം തുടർന്ന് അവഭൃതസ്‌നാനം നടത്തി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് കെടാവിളക്കിലെ ദീപം പ്രോജ്വലിപ്പിക്കുന്നതോടെ കോടിയർച്ചനക്ക് സമാപനമാകും. ദശാവതാര ചാർത്ത് മഹോത്സവം ഗുരുവായൂരപ്പനായി സമ്പൂർണ്ണ ചാർത്തോടെ സമാപിക്കും. ഇന്ന് വൈകിട്ട് 7.15 മുതൽ ഇസ്‌കോൺ കോർഡിനേറ്റർ ഗോപസുന്ദപാല ദാസിന്റെ പ്രഭാഷണം നടക്കും. 16ന് വൈശാഖവാവ് ആചരിക്കും. രാവിലെ 6.30ന് സുകൃത ഹോമം, 7.30ന് തർപ്പണം, 9.30ന് തിലഹോമം, 11.30ന് ഹോമം സമർപ്പിച്ച് ഉച്ചപൂജ. 17ന് രാവിലെ 9.30ന് വിശേഷാൽ ധന്വന്തരിഹോമം എന്നിവ നടക്കും. ക്ഷേത്രം രൂപീകരിക്കുന്ന നാരായണീയ സമിതിയിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷാ ഫോം 14ന് ക്ഷേത്രത്തിൽ നിന്ന് വിതരണം ചെയ്യും.