പുത്തൻചന്ത ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം
Saturday 09 May 2026 3:47 AM IST
തുറവൂർ : എസ്.എൻ.ഡി.പി യോഗം 765 -ാം നമ്പർ തുറവൂർ തെക്ക് ഭാരതവിലാസം ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം. നാളെ സമാപിക്കും. ചേർത്തല ടൗൺ മേഖല കൺവീനർ ഡി.ഗിരീഷ് കുമാർ ഭദ്രദീപപ്രകാശനം നിർവഹിക്കും. നാളെ കുടുംബൈശ്വര്യ പൂജ, കലശം എന്നിവ പറവൂർ രാകേഷ് തന്ത്രിയുടെയും, മേൽശാന്തി ബൈജു ശാന്തികയുടെയും,ക്ഷേത്രം ശാന്തി കണ്ണൻ, അപ്പു,അക്ഷയ് എന്നിവരുടെ കാർമികത്വത്തിൽ നടക്കും. 10.30ന് കെ. പി. രാജേശ്വരി കാവാലം ഗുരുദേവ പ്രഭാഷണം നടത്തും. തുടർന്ന് ഫ്യൂഷൻ തിരുവാതിര,മഹാപ്രസാദംഊട്ട്. ക്ഷേത്രം പ്രസിഡന്റ് പി.ട്ര.മുരളി, സെക്രട്ടറി എസ്.റെജിമോൻ എന്നിവർ നേതൃത്വം നൽകും.