കൈനകരിയിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കം

Saturday 09 May 2026 2:48 AM IST

കുട്ടനാട്: കൈനകരി പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തോട്ടുവാത്തല ഗവ.യു.പി. സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രി അംഗങ്ങൾ, പ്രധാന അദ്ധ്യാപകർ, ഹരിത സേനാംഗങ്ങൾ, കുടുംബശ്രി എ.ഡി.എസ്.ഭാരവാഹികൾ പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ഡി.രവി, മറ്റ് അംഗങ്ങളായ ദീപ ശക്തി, ജയപ്രിയ സുനിൽ, സന്തോഷ് പട്ടണം, കൺവീനർ രജിത ദേവി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി ജി.ടി.അഭിലാഷ്, മഴക്കാല പൂർവ ശുചീകരണത്തിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചും വാർഡ് തല സാനിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെ പറ്റി ഹെൽത്ത് ഇൻസ്പെക്ടർ കെ.ജെ.തോമസും ക്ലാസ് നയിച്ചു.