അന്താരാഷ്ട്ര സമ്മേളനം

Saturday 09 May 2026 12:06 AM IST
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ

കണ്ണൂർ: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കാൽമുട്ടിലെ സ്‌പോർട്‌സ് പരുക്കുകളും ആധുനിക ചികിത്സ സംബന്ധിച്ചും അന്താരാഷ്ട്ര സമ്മേളനം നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പത്തിന് രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ പുതിയതെരു മാഗ്‌നറ്റ് ഹോട്ടലിലാണ് സമ്മേളനം. വിദേശ രാജ്യങ്ങളിൽ നിന്നടക്കം പ്രമുഖ ഓർത്തോപീഡിക്സ്, സ്‌പോർട്‌സ് മെഡിസിൻ വിദഗ്ദ്ധർ സമ്മേളനത്തിൽ പങ്കെടുക്കും. യു.കെയിൽ നിന്നുള്ള പ്രശസ്ത സ്‌പോർട്‌സ് സർജൻ ഡോ. ആംഗസ് റോബർട്ട്‌സൺ മുഖ്യാതിഥിയാകും. സ്‌പോർട്‌സ് മെഡിസിൻ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും റോബോർട്ടിക്ക് കാൽമുട്ട് മാറ്റിവയ്ക്കൽ സംവിധാനങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും. വാർത്താസമ്മേളനത്തിൽ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഓർത്തോപീഡിക്‌സ് വിഭാഗം ചീഫ് ഡോ. ജ്യോതി, ഡോ. അഖിൽ തോമസ്, സി.ആർ ജിതിൻ എന്നിവർ പങ്കെടുത്തു.