പി.എസ്.സി അഭിമുഖം 13, 14 തീയതികളിൽ
Friday 08 May 2026 11:14 PM IST
ആലപ്പുഴ : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്‌ളീഷ്) നേരിട്ടുള്ള നിയമനം (കാറ്റഗറി നം. 603/2024) തസ്തികയിലേയ്ക്ക് 2025 ഡിസംബർ 5ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 13, 14 (രാവിലെ 9.30 നും ഉച്ചയ്ക്ക് 12നും) തീയതികളിൽ പി.എസ്.സി ജില്ലാ ഓഫീസിൽ നടത്തുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. അറിയിപ്പ് പ്രൊഫൈലിൽ നൽകിയിട്ടുണ്ട്. വ്യക്തിഗതമെമ്മോ അയയ്ക്കുന്നതല്ല. ഉദ്യോഗാർഥികൾ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് അതും ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽരേഖ എന്നിവയും സഹിതം നിശ്ചിത സമയത്തും തീയതിയിലും ഹാജരാകണം.