പാർട്ടിക്കെതിരെ പരാമർശം തൃണമൂൽ നേതാക്കൾക്ക് നോട്ടീസ്
Saturday 09 May 2026 12:43 AM IST
കൊൽക്കത്ത: പാർട്ടിക്കെതിരെ പരാമർശങ്ങൾ നടത്തിയ അഞ്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പാർട്ടി നോട്ടീസ് അയച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പാർട്ടി വിരുദ്ധ പരാമർശങ്ങൾ നടത്തിയതിനാണ് നടപടി. പാർട്ടി അച്ചടക്കം ലംഘിച്ചതിന് റിജു ദത്ത, കൃഷ്ണേന്ദു ചൗധരി, കോഹിനൂർ മജുംദാർ, പാപ്പിയ ഘോഷ്, കാർത്തിക് ഘോഷ് എന്നിവർ മറുപടി നൽകണം.
പരാജയത്തിൽ പാർട്ടി നേതാക്കൾ ഉന്നത നേതൃത്വത്തിന്റെ പങ്കിനെ പരസ്യമായി ചോദ്യം ചെയ്തു. ഇത് പാർട്ടിക്കുള്ളിൽ അതൃപ്തിക്ക് കാരണമായി.