വിജയാഘോഷവും സ്നേഹവിരുന്നും
Monday 11 May 2026 12:20 AM IST
മുക്കം: തിരുവമ്പാടി മണ്ഡലത്തിൽ വിജയിച്ച നിയുക്ത എം.എൽ.എ സി.കെ. കാസിമിന്റെ വിജയത്തോടനുബന്ധിച്ച് യു.ഡി.എഫ് സനേഹവിരുന്ന് സംഘടിപ്പിച്ചു. മുക്കം ഒ.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിയുക്ത എം.എൽ.എക്ക് ഉജ്ജ്വല വരവേൽപ്പൊരുക്കി. കെ.ടി.മൻസൂർ അദ്ധ്യക്ഷത വഹിച്ചു. സി.കെ.കാസിം മുഖ്യ പ്രഭാഷണം നടത്തി. വി.കെ.ഹുസൈൻ കുട്ടി, വി.ഡി ജോസഫ്, ഹെലൻ ഫ്രാൻസീസ്, എം.ടി അഷ്റഫ്, അന്നമ്മ മാത്യു, പി.സി മാത്യു, പി.ജി മുഹമ്മദ്, കെ.സിറാജുദ്ദിൻ, സി.എ മുഹമ്മദ്, ടി.ജെ റോയ്, അബ്ദു കൊയങ്ങോടൻ, യൂനുസ് പുത്തലത്ത്, മജിദ് പുതുക്കുടി, കെ.പി.അബ്ദുറഹിമാൻ, എം.പി സെയ്ത് ഫസൽ, അംബിക മംഗലത്ത്, വി.എ നസീർ തുടങ്ങിയവർ പ്രസംഗിച്ചു.