ഉല്ലാസപ്പറവകൾക്ക് തുടക്കം

Monday 11 May 2026 12:03 AM IST

ക്ലാപ്പന: പ്രിയദർശിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലുള്ള അവധിക്കാല ക്യാമ്പ് ഉല്ലാസപ്പറവകൾ ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിൽ ആരംഭിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.എം.ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ, ജനറൽ സെക്രട്ടറി വി. വിജയകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ ബിജു, കെ.ആർ. വത്സൻ, എസ്.ഗിരിജ, വരവിള ഹുസൈൻ, ആർ.കെ. അഭിലാഷ്, എസ്. ഷിഗു, ഉണ്ണിക്കൃഷ്ണപിള്ള, ബാലവേദി കൺവീനർ ദയവജിത് എന്നിവർ സംസാരിച്ചു. എബി പാപ്പച്ചൻ പാട്ടും പറച്ചിലും ക്ലാസിന് നേതൃത്വം നൽകി.