വി കെയർ കലാകേന്ദ്രം, കായിക കേന്ദ്രം ഭാരവാഹികൾ
കൊല്ലം: വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കലാ സാംസ്കാരിക വിഭാഗം ചെയർമാനായി നാടക, സിനിമാ നടൻ കെ.പി.എ.സി ലീലാകൃഷ്ണനെയും കായികവിഭാഗം ചെയർമാനായി റിട്ട. എസ്.ഐ എച്ച്. ഷാനവാസിനെയും വി കെയർ സെന്ററിൽ നടന്ന എക്സിക്യുട്ടിവ് കമ്മിറ്റി തിരഞ്ഞെടുത്തു. വി.വി. ജോസ് കല്ലട (കഥാപ്രസംഗ വിഭാഗം കൺവീനർ, കെ.വി. ജ്യോതിലാൽ (ചിത്രകല കൺവീനർ), ഗുരുപ്രസാദ് (ശില്പകല കൺവീനർ), ശിവരാജൻ കോവിലഴികം (സാഹിത്യ വിഭാഗം കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ്.സേവ്യർ വലിയവീട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഇഗ്നേഷ്യസ് വിക്ടർ, ഗവേണിംഗ് ബോഡി അംഗങ്ങളായ റിട്ട. ഡെപ്യൂട്ടി കമാൻഡന്റ് കെ.ചന്ദ്രൻ, സാഹിത്യകാരൻ വി.ടി. കുരീപ്പുഴ എന്നിവർ സംസാരിച്ചു.