വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം
കൊല്ലം: കൊല്ലം കൈക്കുളങ്ങര 3134 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം താലൂക്ക് യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് നിർവ്വഹിച്ചു. കരയോഗം പ്രസിഡന്റ് ആർ. ശ്രീകുമാർ മഞ്ഞനാം കുഴി അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെകട്ടറി കെ.ജി. ജീവകുമാർ, യൂണിയൻ കമ്മിറ്റി അംഗം അഡ്വ. വേണു ജെ.പിള്ള, വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീകുമാരി നാരായണൻ നായർ, സഭാ മെമ്പർ രഘു നാരായണൻ നായർ, യൂണിയൻ മെമ്പർമാരായ ജി.പ്രസന്നൻ ഉണ്ണിത്താൻ, അഡ്വ. കൈക്കുളങ്ങര സുരേഷ് കുമാർ, ഇലക്ടറൽ മെമ്പർ രാജശേഖരൻ ഉണ്ണിത്താൻ, വനിതാ സമാജം പ്രസിഡന്റ് രാജേശ്വരി പ്രസന്നൻ എന്നിവർ
സംസാരിച്ചു. സെകട്ടറി കൃഷ്ണകുമാർ സ്വാഗതവും ട്രഷർ കെ. ശിവകുമാർ നന്ദിയും പറഞ്ഞു. .