പാകിസ്ഥാനിൽ ഭീകരാക്രമണം: 21 മരണം

Monday 11 May 2026 7:31 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ ഭീകരാക്രമണത്തിൽ 21 പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ ബന്നു ജില്ലയിൽ സുരക്ഷാ പോസ്റ്റിന് നേരെയായിരുന്നു ആക്രമണം. പൊലീസുകാർക്ക് നേരെ ഭീകരർ വെടിവയ്പ് നടത്തുകയും പിന്നാലെ ബോംബ് ഘടിപ്പിച്ച കാർ സുരക്ഷാ പോസ്റ്റിലേക്ക് ഇടിച്ചുകയറ്റുകയുമായിരുന്നു. പാകിസ്ഥാനി താലിബാനുമായി ബന്ധമുള്ള ഇത്തേഹാദ് ഉൽ മുജാഹിദ്ദീൻ പാകിസ്ഥാൻ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ബന്നുവിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾ സജീവമാണ്.