ബസവേശ്വര സന്ദേശങ്ങൾ സാമൂഹിക പ്രസക്തം: ഈശ്വർ ഖൺട്രേ

Tuesday 12 May 2026 12:35 AM IST

ഓച്ചിറ: ബസവേശ്വര സന്ദേശങ്ങൾ സാമൂഹിക പ്രസക്തമെന്നും അത് സമൂഹത്തിൽ ചലനങ്ങൾ ഉണ്ടാക്കിയെന്നും ഓൾ ഇന്ത്യ വീരശൈവ മഹാസഭ അഖിലേന്ത്യാ പ്രസിഡന്റും കർണാടക വനം പരിസ്ഥിതി മന്ത്രിയുമായ ഈശ്വർ ഖൺട്ര പറഞ്ഞു. ഓൾ ഇന്ത്യ വീരശൈവ മഹാസഭയുടെ ആഭിമുഖ്യത്തിൽ ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബസവേശ്വരന്റെ 894 - ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ

വീരശൈവ മഹാസഭയുടെ ബസവരത്ന പുരസ്കാരം ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജനു മന്ത്രി സമ്മാനിച്ചു. ബസവ ഭൂഷൺ പുരസ്കാരം കമലമ്മ നാരായണന് മരണാനന്തര ബഹുമതിയായി മുൻ ഡി.ജി.പി സെൻകുമാറും ബസവ ശ്രേഷ്ഠ പുരസ്കാരം സി.ആർ. മഹേഷ് എം.എൽ.എയും ബസവശ്രീ പുരസ്കാരം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രനും സമ്മാനിച്ചു. സംസ്ഥാന പ്രസിഡന്റ് ബിനു കെ.ശങ്കർ അദ്ധ്യക്ഷത വഹിച്ചു. തമിഴ്നാട് വീരശൈവ മഹാസഭ പ്രസിഡന്റ് ഡി.എൽ. ബാലാജി ലോകനാഥൻ, യൂത്ത് മൂവ്മെന്റ് അഖിലേന്ത്യ പ്രസിഡന്റ് വെങ്കിട്ട റെഡ്ഡി​ പാട്ടിൽ, വനിതാ സമാജം അഖിലേന്ത്യ പ്രസിഡന്റ് വീണ ഷപ്പണർ, കെ.പി. ശ്രീകുമാർ, വി.എസ്. ജിതിൻദേവ്, രാജീവ് കടകംപള്ളിൽ, സജികലിംഗ, പി. വിജയകുമാർ തുടങ്ങിയവർ സംസാരി​ച്ചു.