ഇൻസ്‌പയർ അവാർഡ് മനാക് പ്രദർശനം
Tuesday 12 May 2026 4:46 PM IST
കൊച്ചി: വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻസ്‌പയർ അവാർഡ് മനാകിന്റെ സംസ്ഥാനതല പ്രദർശനം ശ്രദ്ധേയമായി. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പ്രദർശന പരിപാടി കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്മി ജെറാൾഡ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ്. ഷിബു അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സ്റ്റേറ്റ് നോഡൽ ഓഫീസർ ദീപ മാർട്ടിൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സക്കീന മലയിൽ കണ്ണഞ്ചേരി, സ്കൂൾ ഹെഡ്മിസ്ട്രസ് വി.ഒ.ആനിമ്മ എന്നിവർ പങ്കെടുത്തു.